അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനീനിൽ വീണ്ടും ഇസ്രായേൽ വെടിവയ്പ്പ്. സംഭവത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പട്ടതായി സ്ഥിരീകരിച്ചു. ആറു പേരെ വെടിവച്ചു കൊലപ്പെടുത്തി രണ്ടുദിവസത്തിനു ശേഷമാണു മൂന്ന് പേരെക്കൂടി ഇസ്രായേൽ വധിച്ചത്.
സിവിലിയൻ വേഷത്തിലെത്തിയ ഇസ്രായേലി സേന പലസ്തീനികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ച മൂന്ന് പലസ്തീനികളായ യുവാക്കൾക്ക് നേരെയായിരുന്നു സൈന്യത്തിന്റ ആക്രമണം. അഹ്മദ് ഫഷഫ്ഷിഹ് (22), സുഫിയാൻ ഫഖൂരി (26), നായിഫ് മലയ്ഷിഹ (25) എന്നിവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
ജെനീനിലെ അഭയാർത്ഥി ക്യാമ്പിൽ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ഇസ്രായേൽ പൗരന്മാരെ കൊലപെടുത്തിയ പ്രതിയെ പിടിക്കാനെത്തിയപ്പോഴുണ്ടായ സംഘർഷത്തെ പ്രതിരോധിക്കുന്നന്നിതിടയിലാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം.
ഈ വർഷം ഇതുവരെ 78പേർക്കാണ് ഇസ്രായേൽ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.