രാജ്യത്ത് തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്ക് ഉള്ള നിയന്ത്രണം കര്‍ശനമാക്കാന്‍ ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും നടത്തുന്ന സര്‍വ്വേകള്‍ ജനാധിപത്യത്തിന് ക്ഷതം എല്‍പ്പിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. സര്‍വ്വേകള്‍ ശക്തമായ് നിയന്ത്രിയ്ക്കപ്പെടേണ്ടത് അനിവാര്യം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീണര്‍ പ്രതികരിച്ചു.
അമേരിയ്ക്കയില്‍ നടന്ന വിവിധരാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് സര്‍വ്വേകള്‍ ജനാധിപത്യത്തിന്റെ താത്പര്യത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാരെ പല വിധത്തിലും സര്‍വ്വേകള്‍ സ്വാധീനിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ലക്ഷ്യത്തിന് അപകടം ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. രാജ്യത്ത് തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ ഘട്ടം ഘട്ടമായ് നിരോധിക്കുന്നതിനുള്ള നടപടികള്‍ കമ്മീഷന്‍ ആലോചിക്കുന്നു എന്നത് സൂചിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.