പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ പുതിയ ഗഡുവായ 2000 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഇത്തവണ ആനുകൂല്യം കൈപ്പറ്റിയ കര്‍ഷകരുടെ എണ്ണം 11.27 കോടിയില്‍ നിന്ന് 8.54 കോടിയായി കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം മേയില്‍ പണം അക്കൗണ്ടില്‍ എത്തിയത് 11.27 കോടി പേര്‍ക്കായിരുന്നു. എന്നാല്‍ ഓഗസ്റ്റ്-നവംബര്‍ കാലഘട്ടത്തില്‍ അത് 8.90 കോടിയായി കുറഞ്ഞു. ഫെബ്രുവരി 27ന് പുതിയ ഗഡു ലഭിച്ചവരാകട്ടെ 8,53,80,362 പേരും.
സര്‍ക്കാരിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മേയ് 31ന് 21,000 കോടി രൂപയാണ് 11ാമത് പി.എം കിസാന്‍ നിധിയായി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് അയച്ചത്. ഫെബ്രുവരി 27ന് 13ാമത് നിധിയില്‍ ആകട്ടെ 16,800 കോടിയായി അത് കുറഞ്ഞു. വര്‍ഷത്തില്‍ മൂന്നു തവണയായി 6000 രൂപയാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കുന്നത്.