Monday, November 25, 2024

ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ദൃഢമാക്കാന്‍ പ്രത്യേക സമിതി

ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ദൃഢമാക്കുന്നതിനു ഇരു രാജ്യങ്ങളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപികരിക്കാന്‍ ലക്ഷ്യമിടുന്നു. യുഎസ് വാണിജ്യ മന്ത്രി ജീന റെയ്മോണ്ടയും കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് തീരുമാനം. ഇതുമായി ബന്ധപ്പട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പു വച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡിനു മുന്‍പുള്ള നിലയിലേക്കു വ്യാപാര മേഖലയെ എത്തിക്കാനാണ് സമിതി ലക്ഷ്യം വയ്ക്കുന്നത്.
സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ വളര്‍ച്ചക്കും അവ നേരിടുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനും സമിതി മുന്‍കൈയ്യെടുക്കാനും ധാരണയായി. കൂടാതെ 6 ജി സാങ്കേതിക വിദ്യ, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ സഹകരണം ഉറപ്പാക്കുകയുമാണ് സമിതിയുടെ ലക്ഷ്യം. ഇരു രാജ്യങ്ങളിലേയും ട്രാവല്‍, ടൂറിസം മേഖലകളും സമിതി പുനരുജ്ജീവിപ്പിക്കും.

Latest News