Tuesday, November 26, 2024

നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ സുലഭം: പിന്നില്‍ ഇതര സംസ്ഥാന പ്ലാസ്റ്റിക് ലോബികള്‍

നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് സംസ്ഥാനത്തു വ്യാപകമാകുന്നത്. ഇതര സംസ്ഥാന പ്ലാസ്റ്റിക് ലോബികളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.

2022 ജനുവരിയിലാണ് സംസ്ഥാന വ്യാപകമായി 120 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്കു കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നാലെ രാജ്യവ്യാപകമായി പരിശോനകള്‍ നടന്നിരുന്നു. എന്നാല്‍ വ്യാപാര സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ പരിശോധനാ നടപടികളില്‍ നിന്നും പിന്നോട്ടുപോയി. ഇതേ തുടര്‍ന്നാണ് ഇതര സംസ്ഥാന പ്ലാസ്റ്റിക് ലോബികള്‍ സംസ്ഥാനത്തേക്ക് നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ ഗണ്യമായി ഇറക്കിയത്.

നിരോധനത്തിനു ശേഷം ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നു കേരള മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. അതേമയം , ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തു വ്യപകമാകുന്നത് പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Latest News