Monday, November 25, 2024

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’

പതിനൊന്ന് നോമിനേഷനുകളുമായി എത്തിയ ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. മികച്ച നടിയായി മിഷേല്‍ യോ (‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’), മികച്ച നടനായി ബ്രെന്‍ഡന്‍ ഫ്രേസര്‍ (‘ദ വെയ്ല്‍’) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി ഇന്ത്യ. രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‌കാര്‍ നേടി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡ് ‘വുമണ്‍ ടോക്കിംഗി’ലൂടെ സാറാ പോളി നേടി.

‘എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ ന് ലഭിച്ച അവാര്‍ഡുകള്‍

മികച്ച സഹ നടന്‍: കെ ഹുയ് ക്വാന്‍ (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച സഹ നടി: ജാമി ലീ കര്‍ട്ടിസ് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച തിരക്കഥ : ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട് ( എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച സംവിധായകര്‍: ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച നടി: മിഷേല്‍യോ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ചിത്രം: ‘എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’

മികച്ച ഫിലിം എഡിറ്റിംഗ്: പോള്‍ റോജേഴ്‌സ് (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

 

Latest News