Tuesday, November 26, 2024

വന്ദേ ഭാരതിനെ നിയന്ത്രിക്കാന്‍ ഇനി സുരേഖ യാധവ്

സോളാപൂര്‍-മൂംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇനി സുരേഖ യാധവ് നിയന്ത്രിക്കും. ഏഷ്യയിലെ തന്നെ ആദ്യ ലോക്കോ പൈലറ്റായ സുരേഖ, വന്ദേഭാരത് എക്സ്പ്രസ് നിയന്ത്രിച്ചുകൊണ്ടുളള ആദ്യ യാത്ര തിങ്കളാഴ്ച പൂര്‍ത്തിയാക്കി. സോളാപൂരില്‍ നിന്നും മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലേക്കു ഒടിച്ചുകയറ്റിയാണ് സുരേഖ യാധവ് ചരിത്രത്തിന്‍റെ ഭാഗമായത്.

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവ് ഇപ്പോള്‍ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഓടിക്കുന്ന ആദ്യ വനിതയാണെന്ന് സെൻട്രൽ റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയായ വന്ദേ ഭാരത് ട്രെയിനുകളെ നിയന്ത്രിക്കാന്‍ അവസരം നൽകിയതിന് അവർ കേന്ദ്ര റെയില്‍വേക്കും നന്ദി പറഞ്ഞു. കൃത്യസമയത്ത് സോളാപ്പൂരിൽ നിന്നും യാത്ര പുറപ്പെട്ട ട്രെയിന്‍, അഞ്ചു മിനിറ്റ് മുമ്പ് മുംബൈ ടെര്‍മിനസിലെത്തിച്ചും സുരേഖ റെക്കോര്‍ഡ് ഇട്ടു.

1988 -ല്‍ ഇന്ത്യയിലെ ആദ്യ ട്രെയിന്‍ ഡ്രൈവറായി ആരംഭം കുറിച്ച ഇവര്‍ മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയാണ്. സംസ്ഥാന ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട സുരേഖക്ക് നിരവധി അംഗീകാരങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Latest News