കോവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നു വര്‍ഷമായി അടച്ചിട്ടിരുന്ന ചൈനീസ് അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നു. രാജ്യത്തേയ്ക്കുളള എല്ലാത്തരം വിസകളും ഷാങ്ഹായില്‍ കപ്പലുകളിലെത്തുന്നവര്ക്കുള്ള വിസയില്ലാ പ്രവേശനവും ഇന്നുമുതല്‍ പുനരാരംഭിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് നല്‍കിയത്.
രാജ്യം പൂര്‍ണ്ണമായും കോവിഡ് മുക്തമായതായി കഴിഞ്ഞ മാസം ചൈന പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറക്കുന്നത്. കര്‍ശന നിര്‍ദ്ദേശങ്ങളോടെ വിദ്യര്‍ത്ഥികള്‍ക്ക് ആറു മാസം മുന്‍പു മുതല്‍ വിസ നല്‍കിയിരുന്നു.
2020 മാര്‍ച്ച് 28 -നാണ് ചൈനയിലേക്കുള്ള വിസ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത്. ഇതിനു മുന്‍പു നല്കിയ കാലാവധിയുള്ള വിസ കൈവശമുള്ളവര്‍ക്കു രാജ്യത്ത് പ്രവേശിക്കാന്‍ തടസ്സങ്ങളില്ല. കൂടാതെ ഹോംങ്കോങില്‍ നിന്നും മക്കാവുവില്‍ നിന്നുമെത്തുന്നവര്‍ക്കും വിസയില്ലാതെ ദക്ഷിണ ചൈനയില്‍ പ്രവേശിക്കുാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍ രാജ്യത്തു എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതുന്നതും, വാക്സീന് എടുത്തിരിക്കണോ എന്നതും കൃത്യമായി വ്യക്തമാക്കിയിട്ടില്ല.