രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കാനഡയില്‍ പഠനത്തിനെത്തിയ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളോടു മടങ്ങാന്‍ നിര്‍ദേശം. വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് വിദ്യാര്‍ഥികള്‍ക്കു നാടുകടത്തല്‍ നിര്‍ദേശം നല്‍കിയത്.
പ്ലസ്ടുവിനുശേഷം ജലന്ധറിലെ എഡ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് മുഖേന സ്റ്റുഡന്റ് വീസയില്‍ കാനഡയിലെത്തിയ വിദ്യാര്‍ഥികളാണു വഞ്ചിതരായത്. ബ്രിജേഷ് മിശ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം കാനഡയിലെ ഹംബര്‍ കോളജില്‍ വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷനായി ഓരോ വിദ്യാര്‍ഥിയില്‍നിന്നും 16 മുതല്‍ 20 വരെ ലക്ഷം രൂപയാണ് വാങ്ങിയത്.
രണ്ടു വര്‍ഷത്തെ കോഴ്‌സും അതിനുശേഷം വര്‍ക്ക് പെര്‍മിറ്റും എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍, വിദ്യാര്‍ഥികള്‍ കോളജില്‍ എത്തിയപ്പോഴാണു തട്ടിപ്പ് അറിഞ്ഞത്. ഇവിടെ ഒരു കോഴ്‌സിലും ഒഴിവുണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കു നല്‍കിയ അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജവുമായിരുന്നു.