രാജ്യത്തെ കയറ്റുമതിയില്‍ ഇടിവ്. ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യണ്‍ ഡോളറായിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.
രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇറക്കുമതി 55.9 ബില്യണ്‍ ഡോളറായിരുന്നു.
ഫെബ്രുവരിയില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി 17.43 ബില്യണ്‍ ഡോളറാണ്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍, രാജ്യത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 7.5 ശതമാനം ഉയര്‍ന്ന് 405.94 ബില്യണ്‍ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതി 18.82 ശതമാനം വര്‍ധിച്ച് 653.47 ബില്യണ്‍ ഡോളറായി.