ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിനു യുകെയിലും നിരോധനം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണുകളില്‍ നിന്നുമാണ് ടിക്ടോക്ക് നിരോധിക്കാൻ തീരുമാനം. നേരത്തെ, സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വീഡിയോ ആപ്പിനു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ബെയ്ജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാൻസ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ടിക്ടോക്ക് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ആപ്പില്‍ നിന്നും ഉപഭോക്തൃ ഡാറ്റ ശേഖരിച്ച് ചൈനീസ് സർക്കാരിന്റെ കൈകളിൽ എത്തുമോ എന്നാണ് ടിക്ടോക്ക് നിരോധിത രാജ്യങ്ങളുടെ ഭയം. ഇന്ത്യയില്‍ പൂര്‍ണ്ണമായും ആപ്പിനു നിരോധനമുണ്ട്. യുഎസ്, ബെല്‍ജിയം, കാനഡ എന്നീ രാജ്യങ്ങളിലും യുറോപ്യന്‍ യുണിയനിലും ഭാഗികമായിട്ടാണ് ടിക്ടോക്ക് നിരോധിച്ചിരിക്കുന്നത്.
“ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷക്ക് വലിയ വെല്ലുവിളികൾ ഉയര്‍ത്തുന്നുണ്ട്. അതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്” ടിക്ടോക്ക് നിരോധനത്തെകുറിച്ചു സുരക്ഷാ മന്ത്രി ടോം തുഗെൻധാട്ട് പറഞ്ഞു. എന്നാല്‍ വീഡിയോ ആപ്പിനെതിരായ നിരോധനം നിരാശപ്പെടുത്തുന്നുവെന്ന് ടിക് ടോക്ക് പ്രതികരിച്ചു.