Monday, November 25, 2024

യുഎസ് സൈനിക നിരീക്ഷണ ഡോണ്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കരിങ്കടലില്‍ പതിച്ച സൈനിക നിരീക്ഷണ ഡ്രോണ്‍ റഷ്യന്‍ ജെറ്റ് തകര്‍ക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎസ്. 42 സെക്കന്‍റ് ദൈര്‍ഘ്യമുളള വീഡിയോ ദൃശ്യങ്ങളാണ് പെന്‍റഗണ്‍ പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പറക്കുന്നതിനിടയില്‍ റഷ്യയുടെ എസ്.യു 27 ജെറ്റ്, യുഎസിന്‍റെ എംക്യൂ-9 ഡ്രോണ്‍ തകര്‍ക്കുകയായിരുന്നു.

ഡ്രോണിന്‍റെ പിന്‍വശത്തേക്ക് ഇന്ധനം വീഴ്ത്തുന്ന ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്. ഇന്ധനം വീഴ്ത്തിയതിനു ശേഷമുള്ള ദൃശ്യങ്ങള്‍ ഇതില്‍ വ്യക്തമല്ല. ‍ഡ്രോണിലെ കാഴ്‌ച നിരീക്ഷിക്കുന്ന ഉപകരണങ്ങള്‍ മറയ്ക്കാന്‍ വേണ്ടിയുള്ള റഷ്യയുടെ ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് യുഎസിന്‍റെ ആരോപണം.

അതേസമയം, റഷ്യൻ പ്രതിരോധ മന്ത്രാലയം മറ്റൊരു രീതിയില്‍ സംഭവത്തോടു പ്രതികരിച്ചു. യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രെംലിന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടക്കാനുള്ള യുഎസിന്‍റെ ശ്രമമാണിതെന്ന് റഷ്യ ആരോപിച്ചു. ക്രിമിയക്ക് സമീപം കടന്നുകയറുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡ്രോണുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റഷ്യയുടെ വാദം. എന്നാല്‍ ഈ സംഭവത്തെ ഒരു പ്രകോപനമായാണ് കാണുന്നതെന്ന് വാഷിംഗ്‌ടണിലെ മോസ്കോയുടെ അംബാസഡറും വ്യക്തമാക്കി.

Latest News