സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസ പഠനത്തിന് പകരം സ്കൂളുകളിലും കോളജുകളിലും പഠിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വിജയ് സങ്കല്പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമില്‍ 600 മദ്രസകള്‍ പൂട്ടിയതായി അദ്ദേഹം പറഞ്ഞു. ബാക്കി മദ്രസകളും അടച്ചൂപൂട്ടും. മദ്രസകള്‍ക്ക് പകരം സ്കൂളുകളും കോളേജുകളും വഴി വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ശര്‍മ്മ പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ നമ്മുടെ നാടിനും സംസ്കാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.