രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഇടിഞ്ഞ് മൂന്നുമാസത്തെ ഏറ്റവും താഴ്ന്നനിലയില്‍. റിസര്‍വ് ബാങ്ക് കണക്കുപ്രകാരം മാര്‍ച്ച് 10ന് 56,000 കോടി ഡോളര്‍ മാത്രമാണ് കരുതല്‍ ശേഖരം. ഒരാഴ്ചയില്‍ കറന്‍സി ശേഖരത്തില്‍ 220 കോടി ഡോളറിന്റെയും സ്വര്‍ണശേഖര മൂല്യത്തില്‍ 11 കോടി ഡോളറിന്റെയും ഇടിവുണ്ടായി. ഐഎംഎഫ് നിയന്ത്രണത്തിലുള്ള വിദേശകറന്‍സി ശേഖരത്തില്‍ 5.30 കോടി ഡോളറിന്റെ കുറവ് വന്നു.
രൂപയുടെ വിനിമയമൂല്യം വന്‍തോതില്‍ ഇടിയുന്നതാണ് വിദേശനാണ്യ ശേഖരം ശോഷിക്കാന്‍ മുഖ്യ കാരണം. 2022ല്‍ മാത്രം രൂപയെ രക്ഷിക്കാന്‍ 11,500 കോടി ഡോളര്‍ റിസര്‍വ് ബാങ്കിന് ചെലവിടേണ്ടിവന്നു. ഇക്കൊല്ലവും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരി മൂന്ന് മുതല്‍ 10 വരെ 832 കോടി ഡോളറാണ് ഈയിനത്തില്‍ നഷ്ടമായത്. രൂപ നല്‍കി റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ കഴിയുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസകരമാണ്.