Tuesday, November 26, 2024

ജലദൗര്‍ലഭ്യവും ഉയര്‍ന്ന താപനിലയും രാജ്യത്തെ ഭക്ഷ്യ വിതരണത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലദൗര്‍ലഭ്യവും ഉയര്‍ന്ന താപനിലയും രാജ്യത്തെ ഭക്ഷ്യ വിതരണത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 2050 ഓടെ രാജ്യത്ത് ഭക്ഷ്യ വിതരണത്തില്‍ 16 ശതമാനത്തോളം ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍ കമ്മീഷന്‍ ഓണ്‍ ഇക്കണോമിക്‌സ് ഓഫ് വാട്ടര്‍ (ജിസിഇഡബ്ല്യൂ) പുറത്തുവിട്ട ‘The What, Why and How of the World Water Crisis’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.

ജലദൗര്‍ലഭ്യവും ജനസംഖ്യയിലെ വര്‍ധനയും ഇന്ത്യയിലും ലോകത്താകമാനവും ഭക്ഷ്യ വിതരണത്തെയും ഉത്പാദനത്തെയും ബാധിക്കുമെന്ന് ജിസിഇഡബ്ല്യൂ നടത്തിയ പഠനത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് പ്രകാരം, ഭക്ഷ്യ വിതരണത്തില്‍ ഏറ്റവും ഇടിവുണ്ടാവുക ചൈനയിലാണ്. നിലവില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ചൈന ഉള്‍പ്പെടെയുള്ള ആസിയാന്‍ അംഗരാജ്യങ്ങള്‍ 2050 ഓടെ ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യേണ്ടതായി വരുമെന്നും പഠനത്തില്‍ നിന്ന് വ്യക്തമാണ്.

ഭക്ഷ്യ അരക്ഷിതാവസ്ഥ ആഗോളതലത്തില്‍ 72 മുതല്‍ 81 കോടി ആളുകളെ ബാധിക്കുമെന്നാണ് കണക്കുകളില്‍ പറയുന്നത്. ഉല്‍പ്പാദനത്തിലെ ഇടിവ് 100 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

Latest News