കാബൂളിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക്സിന് കീഴിലുള്ള ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ വിദേശനയ സമിതി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് ആവര്‍ത്തിച്ചത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റാണ് (ഐഐഎം) ഐടിഇസി കോഴ്സിന് നേതൃത്വം നല്‍കുന്നത്. ഈ കോഴ്സുകള്‍ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ലഭ്യമാണ്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള നിരവധി അഫ്ഗാന്‍ പൗരന്മാര്‍ ഈ കോഴ്സുകളില്‍ പങ്കെടുക്കുന്നുണ്ടെന്നും എന്നാല്‍ ഓണ്‍ലൈന്‍ കോഴ്സുകളില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഉള്‍പ്പെടുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇത് സംബന്ധിച്ച് വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് താലിബാനോടുള്ള ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.