മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാര്‍ത്ഥികളുടെ പാഠേത്യരപ്രവര്‍ത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ് ഇ സ്കൂള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് സിബിഎസ്ഇ സ്കൂളുകളില്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്. എന്നാല്‍ ഉത്തരേന്ത്യയിലടക്കം കേരളത്തിലും പല സ്കൂളുകളിലും ഏപ്രില്‍ ഒന്നിന് മുന്‍പ് തന്നെ ക്ലാസുകള്‍ തുടങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ചില അഫിലിയേറ്റഡ് സ്കൂളുകള്‍ അവരുടെ അക്കാദമിക് സെഷന് വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. ഇത്തരം നടപടികള്‍ വിദ്യാര്‍ത്ഥികളില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്കാണ് ഈ രീതിയില്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയനവര്‍ഷത്തിലേക്കുള്ള ക്ലാസുകള്‍ തുടങ്ങുന്നത്.
ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മറ്റു അവസരങ്ങള്‍ ഇല്ലാതെയാക്കുന്നു. പാഠ്യേതര െൈനപുണ്യ വികസനത്തിനുള്ള പരിശീലനങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അതിനാല്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന സമയക്രമത്തില്‍ ക്ലാസുകള്‍ തുടങ്ങണമെന്നുമാണ് നിര്‍ദ്ദേശം.