വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉപദ്വീപിന്റെ കിഴക്കന്‍ തീരത്താണ് മിസൈല്‍ വിക്ഷേപിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് നടത്തിയ മിസൈല്‍ പരീക്ഷണത്തിനെതിരെ ജപ്പാനും ദക്ഷിണ കൊറിയയും രംഗത്തുവന്നു.
ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം യുഎന്‍ സുരക്ഷാ പ്രമേയങ്ങളുടെ ലംഘനമാണെന്ന് ജപ്പാനും ദക്ഷിണ കൊറിയയും അപലപിച്ചു. ഉത്തര കൊറിയയുടെ ആവര്‍ത്തിച്ചുളള മിസൈല്‍ പരീക്ഷണം ജപ്പാന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീക്ഷണിയാണെന്നും ജപ്പാന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയ്ക്കെതിരെ പോരാടാന്‍ 80,000 ത്തോളം പൗരന്മാര് സൈന്യത്തില്‍ ചേര്‍ന്നതായി നോര്‍ത്ത് കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പ്രസ്താവന നടത്തിയതിന്റെ അടുത്ത ദിവസം തന്നെയാണ് ഇത്തരത്തിലുള്ള മിസൈല്‍ പരീക്ഷണം.