എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 വാക്സിന് ചൈന ആദ്യമായി അംഗീകരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും പകര്‍ച്ചവ്യാധി ലഘൂകരിക്കുന്നതില്‍ നിര്‍ണായകമായ വിദേശ നിര്‍മിത എംആര്‍എന്‍എ ഷോട്ടുകള്‍ ഉപയോഗിക്കാന്‍ ചൈന നേരത്തെ വിസമ്മതിച്ചിരുന്നു.
2020ല്‍ അമേരിക്കയാണ് ആദ്യമായി അടിയന്തര ഉപയോഗത്തിന് മെസഞ്ചര്‍ RNA (mRNA)യ്ക്ക് അനുമതി നല്‍കിയത്. ഗുരുതരമായ അണുബാധകളും മരണങ്ങളും കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ വാക്സിനുകളായാണ് എംആര്‍എന്‍എ കണക്കാക്കപ്പെടുന്നത്. ചൈനയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തിലാണ് എംഎന്‍ആര്‍എ വാക്സിന് അംഗീകാരം ലഭിച്ചത്.
സിഎസ്പിസി ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് ലിമിറ്റഡ് വികസിപ്പിച്ച എംആര്‍എന്‍എ വാക്സിന് ചൈനയിലെ ഹെല്‍ത്ത് റെഗുലേറ്റര്‍ ‘അടിയന്തര ഉപയോഗത്തിനായി’ അംഗീകരിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് വാക്സിനുകള്‍ സ്വീകരിച്ചവരില്‍ ബൂസ്റ്റര്‍ ഡോസായി നല്കിയ ഈ വാക്സിന് ഫലം കണ്ടിരുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അണുബാധ തടയുന്നതിനും മരണസംഖ്യ നിയന്ത്രിക്കുന്നതിലും എംആര്‍എന്‍എ വാക്സിനുകള്‍ ഏറ്റവും ഫലപ്രദമാണെന്നും കമ്പനി വ്യക്തമാക്കി.