Sunday, November 24, 2024

സംസ്ഥാനത്തെ കൊറോണ വ്യാപനം; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യമന്ത്രാലയം

സംസ്ഥാനത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വീണാ ജോര്‍ജ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ജില്ലകള്‍ തോറും ജാഗ്രത കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

ദിവസേനയുള്ള കൊറോണ കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. പുതിയ വകഭേതങ്ങള്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കൊറോണ രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊറോണയുടെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. മാസ്‌ക് ധാരണം നിര്‍ബന്ധമാക്കുക. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം.

 

 

Latest News