Monday, November 25, 2024

ലോകത്തെ 26 ശതമാനത്തിനും കുടിവെള്ളമില്ലെന്ന് യുഎന്‍ ലോക ജലവികസന റിപ്പോര്‍ട്ട്

ലോകത്തെ 26 ശതമാനംപേരും ശുദ്ധജലം ലഭിക്കാതെയും 46 ശതമാനം അടിസ്ഥാനശുചിത്വമില്ലാതെയുമാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന.

യുഎന്‍ ലോക ജലവികസന റിപ്പോര്‍ട്ട് 2023ലാണ് ഈ വിവരം. 2030ഓടെ ഏവര്‍ക്കും ശുദ്ധജലവും ശുചിത്വവും ഉറപ്പാക്കുമെന്ന യുഎന്‍ ലക്ഷ്യത്തില്‍ ഇത് വലിയ വിള്ളല്‍വീഴ്ത്തിയെന്നും ജല വികസന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിസ്ഥാനശുചിത്വമില്ലാതെ 36 ലക്ഷം പേരും ശുദ്ധമായ കുടിവെള്ളമില്ലാതെ 200 കൊടി പേരുമാണുള്ളത്. ഇവരെ സഹായിക്കാന്‍ ലോകം കൈകോര്‍ക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതിനായി ഏതാണ്ട് 60,000 കോടി ഡോളര്‍ മുതല്‍ ലക്ഷം കോടി ഡോളര്‍ വരെ വേണ്ടിവരുമെന്നാണ് കണക്ക്.

 

 

Latest News