Monday, November 25, 2024

യുക്രൈന്‍ പുനര്‍നിര്‍മാണത്തിന് നിലവില്‍ ചെലവ് 411 ബില്യണ്‍ ഡോളര്‍ വരെയാകുമെന്ന് ലോകബാങ്ക്

യുദ്ധക്കെടുതിയില്‍ നിന്ന് കരകയറാനും രാജ്യം പുനര്‍നിര്‍മ്മിക്കാനും യുക്രൈന് 411 ബല്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ശേഷം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മ്മാണം നടത്താനുള്ള ചെലവാണ് കണക്കാക്കുന്നത്. നഗരങ്ങളില്‍ തകര്‍ന്നു കിടക്കുന്നവയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രം അഞ്ച് ബില്യണ്‍ ഡോളര്‍ ചെലവാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് ദശലക്ഷത്തോളം വീടുകള്‍ക്ക് നശിച്ചു. അഞ്ചില്‍ ഒരു പൊതു ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കേടുപാടുണ്ടായി. 650 ആംബുലന്‍സുകള്‍ നശിക്കുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു. 9655 പൗരന്മാര്‍ മരിച്ചു. ഇതില്‍ 461 കുട്ടികളും ഉള്‍പ്പെടുന്നു. യുക്രൈന്റെ പുനര്‍നിര്‍മാണത്തിന് ഏറെ സമയമെടുക്കുമെന്നു ലോകബാങ്ക് പ്രസിഡന്റ് അന്ന ബിജെര്‍ഡെ പറഞ്ഞു.

2023-ല്‍ മാത്രം മുന്‍ഗണനാ ക്രമത്തിലുള്ള പുനര്‍ നിര്‍മാണം നടത്താന്‍ കീവിന് 14 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 15.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജിന്റെ കരാറിലെത്തിയതായി അന്താരാഷ്ട്ര നാണയ നിധി അറിയിച്ചിട്ടുണ്ട്.

 

Latest News