Monday, November 25, 2024

ഇന്ത്യയില്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 2.5 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 2.5 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് റിപ്പോര്‍ട്ടിലാണ് പുതിയ വിവരം.

2019ല്‍ വായുമലിനീകരണം മൂലം മരിക്കുന്നവരുടെ നാലില്‍ ഒന്ന് ഇന്ത്യയിലാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പതിറ്റാണ്ടിനിടെയാണ് ഇന്ത്യയില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ 2.5 മടങ്ങ് വര്‍ധിച്ചത്. 1990ല്‍ 2,79,500 പേരാണ് മരിച്ചതെങ്കില്‍ ഇത് 2019 ആയപ്പോഴേക്കും 9,79,900 പേരായതായി റിപ്പോര്‍ട്ട് പറയുന്നു.

ഗ്രീന്‍ തിങ്ക്-ടാങ്ക് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ശേഖരിച്ച കണക്കു പ്രകാരം ലോകത്ത് 6.67 ദശലക്ഷം ആളുകള്‍ വായു മലിനീകരണം മൂലം മരിച്ചതായി കാണിക്കുന്നു. ഇതില്‍ 1.67 ദശലക്ഷം മരണം ഇന്ത്യയിലാണ്. ചൈനയില്‍ 1.85 ദശലക്ഷം പേരും മരിച്ചു. 2019 ല്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ലോകത്തൊട്ടാകെ 4.76 ലക്ഷം ശിശുക്കള്‍ അവര്‍ ജനിച്ച് ആദ്യ മാസങ്ങളില്‍ തന്നെ മരിച്ചിട്ടുണ്ട്.

 

Latest News