സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കിഴക്കൻ സിറിയയിലെ ഇറാൻ അനുകൂല സംഘടനയെ ലക്ഷ്യംവെച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് പ്രതികരിച്ചു.
ദൈർ അൽസൂറി, മയാദീന്, ബൂകമാലി എന്നിവിടങ്ങളിലാണ് യുഎസിന്റെ വ്യോമാക്രമണം നടന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. ദൈർ അൽസൂറിൽ ആറുപേരും മയാദീനിൽ രണ്ടുപേരും ബൂകമാലിൽ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വടക്കുകിഴക്കന്‍ സിറിയയിലെ ഹസാകിഹിനടുത്തു ഇറാൻ അനുകൂലികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ ഒരു യു.എസ് കരാറുകാരൻ കൊല്ലപ്പെടുകയും 5 സൈനികര്‍ക്കും മറ്റൊരു കരാറുകാരനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് യുഎസിന്റെ വ്യോമാക്രമണം.