Sunday, November 24, 2024

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാലു ശതമാനമാണു വര്‍ധനവ്. നിലവില്‍ 38 ശതമാനം നിരക്കിലാണു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ക്ഷാമബത്ത നല്‍കി വരുന്നത്. വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ ഇതു 42 ശതമാനമായി ഉയര്‍ന്നു.

ക്ഷാമബത്ത വര്‍ധനവ് 2023 ജനുവരി 1 മുതലുള്ളതാണു പ്രാബല്യത്തില്‍ വരിക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് യോഗമാണ് ക്ഷാമബത്ത വര്‍ധനവിന് അംഗീകാരം നല്‍കിയത്. വിലക്കയറ്റം മൂലമുള്ള പ്രതിസന്ധി പരിഹരിക്കാനാണു ക്ഷാമബത്ത കൂട്ടുന്നതെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഏകദേശം 47.58 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 69.76 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കും. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണു വര്‍ധനവ്.

 

 

Latest News