Monday, November 25, 2024

കോവിഡ് വീണ്ടും പടരുന്നു; ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തും

കോവിഡ് വീണ്ടും പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തും. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാണ് മോക് ഡ്രില്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 1590 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 146 ദിവസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരത്തിന് മുകളിലേക്ക് കോവിഡ് കണക്കുകള്‍ ഉയരുന്നുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8601 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതില്‍ തന്നെ ചില സാമ്പിളുകളില്‍ XBB 1.16 എന്ന പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ചില സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് പരിശോധനകള്‍ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Latest News