Monday, November 25, 2024

മൊബൈല്‍ വഴിയുള്ള തട്ടിപ്പ് തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

സ്പാം കോളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ സമഗ്ര പദ്ധതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. മൊബൈല്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പ്രതിരോധിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) സേവനം ഉപയോഗിക്കുകയാണ് ട്രായ് ലക്ഷ്യമിടുന്നത്. രാജ്യത്ത് മൊബൈല്‍ സന്ദേശങ്ങള്‍, കോള്‍ എന്നിവയിലൂടെയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപിച്ചതോടെയാണ് പുതിയ നീക്കം. പുതിയ സംവിധാനം മെയ് ഒന്ന് മുതല്‍ നിലവില്‍ വരും.

മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുകൊണ്ടുള്ള സ്പാം കോളുകള്‍ ട്രാക്കുചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനം ഉപയോഗിക്കാനാണ് ട്രായ് മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യക്തികള്‍ക്ക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അയക്കുന്നതിന് പുതിയ നമ്പര്‍ ഉപയോഗിക്കണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോണ്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനായി മുന്‍പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും പൂര്‍ണമായി വിജയം കാണാത്ത സാഹചര്യത്തിലാണ് ഇന്ത്യ എഐ സേവനം പ്രയോജനപ്പെടുത്തുന്നത്.

 

Latest News