Sunday, November 24, 2024

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉത്പാദനം; രാജ്യത്തെ 18 മരുന്ന് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പാദപ്പിച്ച മരുന്ന് കമ്പനികള്‍ക്ക് പൂട്ടിട്ട് കേന്ദ്രം. രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലൈസന്‍സ് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ (ഡിസിജിഎ) റദ്ദാക്കി. ഇന്ത്യന്‍ നിര്‍മിത വ്യാജ മരുന്നുകള്‍ വിദേശത്ത് വിറ്റഴിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി.

20 സംസ്ഥാനങ്ങളിലായി 76 കമ്പനികളില്‍ മരുന്നുകളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തിയശേഷമാണ് 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയത്. ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കുന്ന മരുന്നുകള്‍ കഴിച്ച് വിവിധ രാജ്യങ്ങളില്‍ മരണവും ഗുരുതര രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഡിസിജിഐ പരിശോധന നടത്തിയത്.

മരുന്ന് നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്ന് ഡിസിജിഐ ഈ കമ്പനികള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. നടപടി നേരിട്ടവരില്‍ കൂടുതലും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനികളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest News