എല്ലാ യുപിഐ പേയ്മെന്റുകളും ഇനി സൗജന്യമാകില്ല. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്സായ കാര്‍ഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇനി ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുന്നത്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്‍പിസിഐ സര്‍ക്കുലര്‍ പ്രകാരം 2000 രൂപയ്ക്ക് മുകളില്‍ ട്രാന്‍സാക്ഷന്‍ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കള്‍ക്കാണ് 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്ക് ഏര്‍പ്പെടുത്താന്‍ എന്‍പിസിഐ തീരുമാനിച്ചിരിക്കുന്നത്. ഈ അധിക തുക കൂടി വരുന്നതോടെ, പിപിഐ ഉപയോക്താക്കള്‍ ഇനി മുതല്‍ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സര്‍വീസ് ചാര്‍ജായി ബാങ്കിന് നല്‍കേണ്ടി വരും.
എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടിനോ, വ്യക്തികളും കടക്കാരും തമ്മിലുള്ള ഇടപാടിനോ പണം ഈടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്.