Monday, November 25, 2024

മാരക കീടനാശിനികള്‍ നിരോധിക്കാത്തതെന്ത്?; കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന 27 മാരക കീടനാശിനികളുടെ ഉപയോഗം നിരോധിക്കണമെന്ന വിദഗ്ധസമിതി ശുപാര്‍ശ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു.

വിദഗ്ധസമിതി ശിപാര്‍ശചെയ്ത 27 കീടനാശിനിയില്‍ മൂന്നെണ്ണം മാത്രമാണ് നിരോധിച്ചത്. ഡോ. ഡി എസ് ഖുറാന സബ്കമ്മിറ്റി, ഡോ. ടി പി രാജേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കോടതി മുമ്പാകെ സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു.

കീടനാശിനികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത് ശരിയല്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജി വാദിച്ചു. കുട്ടികള്‍ക്ക് ഉള്‍പ്പെടെ മാരകരോഗങ്ങള്‍ ഉണ്ടാക്കുന്ന 18 കീടനാശിനികള്‍ രാജ്യത്ത് ഉപയോഗിക്കുന്നു എന്നതാണ് പരാതിയെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Latest News