രാജ്യ വിരുദ്ധ ഉളളടക്കങ്ങള്‍ ഉള്ള യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതിനു പിന്നാലെ പാക്കിസ്ഥാന് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഇന്ത്യയില്‍ നിരോധിച്ചു. ഇത് മൂന്നാം തവണയാണ് പാക് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ നിരോധിക്കുന്നത്. എന്നാല്‍ അക്കൗണ്ടിനു നിരോധനം ഏര്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.
നിലവില്‍ ഇന്ത്യയില്‍ പാക്കിസ്ഥാന്റെ ട്വിറ്റര്‍ അക്കൗണ്ട് ലഭ്യമല്ല. ‘നിയമപരമായ ആവശ്യപ്രകാരം പാക്കിസ്ഥാന് സര്‍ക്കാരിന്റെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുന്നു’ – എന്നാണ് അക്കൗണ്ട് പരിശോധിച്ചാല്‍ ലഭിക്കുന്ന വിവരം. 2022 ജൂലൈയിലും ഒക്ടോബറിലും സമാനമായി പാക്കിസ്ഥാന് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
നേരത്തെ, തുര്‍ക്കി, ഇറാന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഐക്യരാഷ്ട്ര സഭയിലെ പാക് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഇന്ത്യ നിരോധിച്ചിരുന്നു. നിയമപരമായ ആവശ്യമാണെങ്കില്‍ മാത്രമേ ‘ട്വിറ്റര്‍’ അക്കൗണ്ടുകള്‍ നിരോധിക്കുകയുള്ളു.