Sunday, November 24, 2024

പാസ്പോര്‍ട്ട് സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ: ആഫ്രിക്കന്‍ രാജ്യങ്ങള്‍ നില മെച്ചപ്പെടുത്തി

പാസ്പോര്‍ട്ട് സൂചികയില്‍ ലോകരാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞു. 2022-ല്‍ 138-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പുതിയ പട്ടികയില്‍ 144-ാം സ്ഥാനത്തേക്കാണ് കൂപ്പുകുത്തിയത്. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചതായാണ് വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയന്റെ നയമാണ് ഇന്ത്യയുടെ റാങ്കിങ്ങിലെ വന്‍ ഇടിവിന് കാരണമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഈ നയം കാരണം, 2023-ല്‍ സെര്‍ബിയ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ വിസ ആവശ്യമാണ്. കൂടാതെ, ടൈം ഷിഫ്റ്റ് എന്ന പുതിയ സംവിധാനം സൂചികയില്‍ ചേര്‍ത്ത ശേഷമാണ് പുതിയ റാങ്കിംഗ് പുറത്തുവിട്ടിരിക്കുന്നത്. ഈ സംവിധാനം വിവിധ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളുടെ വര്‍ഷങ്ങളായുള്ള പ്രകടനത്തെയാണ് വിലയിരുത്തുന്നത്. അതേ സമയം, ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 85-ാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി.

ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ പാസ്പോര്‍ട്ട് സൂചികയില്‍ മികച്ച സ്ഥാനം നേടിയിട്ടുണ്ട്. ദക്ഷിണ കൊറിയ, 174 മൊബിലിറ്റി സ്‌കോറുമായി പന്ത്രണ്ടാം സ്ഥാനത്താണ്. 172 മൊബിലിറ്റി സ്‌കോറുമായി ജപ്പാന്‍ 26-ാം സ്ഥാനത്താണ് ഉള്ളത്. അമേരിക്കയേയും ജര്‍മ്മനിയേയും അപേക്ഷിച്ച് ചൈനയുടെ പ്രകടനം തീര്‍ത്തും മോശമാണ്.

പാസ്പോര്‍ട്ട് റാങ്കിംഗില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചതില്‍ 40 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. കെനിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ മെച്ചപ്പെട്ട പ്രകടനമാണ് സൂചികയില്‍ കാഴ്ച വച്ചിരിക്കുന്നത്.

Latest News