ജയിലുകളില്‍ നിന്ന് ഇനി മുതല്‍ സാനിട്ടറി പാഡുകളും. വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കിയുള്ള ഫ്രീഡം കെയര്‍ പദ്ധതിയ്ക്ക് എറണാകുളം ജില്ലാ ജയിലില്‍ തുടക്കമായി. കുറഞ്ഞ നിരക്കില്‍ സാനിട്ടറി പാഡുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം വിജയിച്ചാല്‍ മറ്റ് ജയിലുകളിലും പദ്ധതി നടപ്പിലാക്കും.
കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികള്‍ തന്നെയാണ് ഫ്രീഡം കെയറിന്റെ ആദ്യ ഉപഭോക്താക്കള്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ പാഡുകള്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികള്‍ വ്യവസായ വകുപ്പ് തുടങ്ങി. കൊച്ചിന് ഷിപ്യാര്ഡിന്റെ 12 ലക്ഷം രൂപ സിഎസ്ആര്‍ ഫണ്ടാണ് ഇതിനുള്ള സാമ്പത്തിക പിന്തുണ നല്‍കുന്നത്. ഒരു മാസത്തെ പരിശീലനത്തില്‍ മാത്രം രണ്ടായിരത്തിലേറെ പാഡുകള്‍ ആണ് ഇവിടെ തയ്യാറാക്കിയത്. ഫ്രീഡം ചപ്പാത്തി പോലെ ഫ്രീഡം കെയറും ഒരു ബ്രാന്‍ഡായി മാറ്റാനുള്ള തയാറടുപ്പിലാണ് അധികാരികള്‍.