സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യ സുരക്ഷാ പരിശോധനയും ഇന്ന് മുതല്‍ കര്‍ശനമാക്കും. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാനുളള സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു. ഭക്ഷ്യ വിഷബാധകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി ഉത്തരവിറക്കിയത്. കൃത്യമായ പരിശോധനകളില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ കാര്‍ഡ് വിതരണം ചെയ്തത് വിവാദമായിരുന്നു. മാര്‍ഗ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപക പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചിരുന്നു.