വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനും റഷ്യയില്‍ തുടരുന്നതിനും തടസ്സമില്ലെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. നിയമാനസൃതമായ അക്രഡിറ്റേഷനുള്ള എല്ലാ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും റഷ്യയില്‍ തുടരാനും അവരുടെ ജോലി തടസ്സമില്ലാതെ നിര്‍വഹിക്കാനും അവസരമുണ്ട്.
രഹസ്യരേഖകള്‍ ചോര്‍ത്തിയെന്ന കേസില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഇവാന് ഗെര്‍ഷ്കോവിച്ച് കഴിഞ്ഞദിവസം റഷ്യയില്‍ അറസ്റ്റിലായിരുന്നു. ഇതിനെതിരെ അമേരിക്ക വിമര്ശമുന്നയിച്ചതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. അമേരിക്കന്‍ പൗരന്മാര് റഷ്യ വിടുന്നതാണ് നല്ലതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചിരുന്നു.