രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. 3,641 പുതിയ കേസുകളാണ് 24 മണിക്കൂറിനിടയില്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നിലവില്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം സജീവ കേസുകളുടെ എണ്ണം 20,219 ആണ്. എന്നാല്‍ ഞായറാഴ്ച, രാജ്യത്തെ പ്രതിദിന കേസുകള്‍ 3,824 ഉം ശനിയാഴ്ച 3,095 ഉം ആയിരുന്നു. രോഗം ഭേദമായവരുടെ എണ്ണം 4, 41, 75, 135 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്.
“ലാബ് പരിശോധനയില്‍ ബാക്ടീരിയ അണുബാധയെക്കുറിച്ച് ക്ലിനിക്കൽ സംശയം ഇല്ലെങ്കിൽ, ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. മറ്റ് എൻഡെമിക് അണുബാധകൾക്കൊപ്പം കോവിഡ് -19 ന്റെ സാന്നിധ്യം പരിഗണിക്കണം” പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു. അഞ്ചു ദിവസത്തില്‍ അധികം ശ്വാസതടസ്സം, പനി/കടുത്ത ചുമ, എന്നിവ നീണ്ടുനിൽക്കുകയാണങ്കിൽ ഉടന്‍ വൈദ്യസഹായം തേടാനും നിര്‍ദ്ദേശമുണ്ട്.