Tuesday, November 26, 2024

ഹിജാബ് ധരിക്കാത്തവരോട് ദയ കാണിക്കില്ല; ശിക്ഷ കര്‍ശനമാക്കുമെന്ന് ഇറാന്‍ ജുഡീഷ്യറി

പൊതുഇടങ്ങളില്‍ ഹിജാബ് ധരിക്കാത്തവരുടെ ശിക്ഷയില്‍ യാതൊരുവിധ ദയയും കാണിക്കില്ലെന്ന് ഇറാന്‍ ജുഡീഷ്യറി. രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഹിജാബ് നിര്‍ബന്ധമാക്കുന്ന നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇറാന്‍ ജുഡീഷ്യറി വ്യക്തമാക്കിയത്. ഇറാന്‍ ജുഡീഷ്യറി തലവന്‍ ഖൊലംഹൊസ്സിന്‍ മുഹസേനി എജെയാണ് പൊതുയിടങ്ങളില്‍ ഹിജാബ് ധരിക്കാത്തവര്‍ക്ക് യാതൊരു ദയയും അര്‍ഹിക്കാത്തവിധത്തില്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

ഹിജാബ് ഇല്ലാതെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഇറാന്‍ മൂല്യങ്ങളോടുള്ള കടുത്ത നിഷേധനമാണ്. ഇത്തരത്തില്‍ ഹിജാബ് ധരിക്കാതെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ യൊതൊരു ദയയുമില്ലാതെ ശിക്ഷിക്കപ്പെടുമെന്നുമാണ് ഇറാന്‍ ജുഡീഷ്യല്‍ തലവന്‍ വിശദീകരിച്ചത്. അതേസമയം ഹിജാബ് ധരിക്കാത്തവരെ ഏതുതരം ശിക്ഷാ നടപടികള്‍ക്കാണ് വിധേയമാക്കുക എന്നതു സംബന്ധിച്ച് എജെ വ്യക്തമാക്കിയിട്ടില്ല.

മതപരമായ നിയമത്തിനും ഇറാനിയന്‍ നീതിന്യായ വ്യവസ്ഥക്കുമെതിരെ നടത്തുന്ന ഗുരുതര കുറ്റകൃത്യമായി തന്നെയാണ് ഹിജാബ് ധരിക്കാതെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെ വിലയിരുത്തുകയെന്നും എജെ മുന്നറിയിപ്പുനല്‍കി. കൂടാതെ സാധാരണ ഇറാന്‍ പൗരന്‍മാരോട് ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളെ നേരിടണമെന്നും ജുഡീഷ്യല്‍ തലവന്‍ ആഹ്വാനം ചെയ്തു.

ഹിജാബ് മതിയായ രീതിയില്‍ ധരിക്കത്തതില്‍ ഇറാന്‍ സദാചാര പോലീസ് അറസ്റ്റുചെയ്ത കുര്‍ദിഷ് വനിത മഹ്‌സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് വന്‍ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെയാണ് ഇത്.

 

 

Latest News