Sunday, November 24, 2024

ലോകത്ത് ആറിലൊരാള്‍ വന്ധ്യത നേരിടുന്നതായി ലോകാരോഗ്യ സംഘടന

ആഗോള ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായവരില്‍ 17.5 ശതമാനം ആളുകള്‍ വന്ധ്യത നേരിടുന്നതായി ലോകാരോഗ്യ സംഘടന. ആറു പേരില്‍ ഒരാളെങ്കിലും വന്ധ്യതാ പ്രശ്‌നം നേരിടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമായി നടത്തിയ പഠനങ്ങളില്‍നിന്ന് ലഭിച്ച 12,241 രേഖകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്.

ഇടത്തരവും താഴ്ന്ന വരുമാനവുമുള്ള രാജ്യങ്ങളില്‍ വന്ധ്യതാ നിരക്ക് പൊതുവെ കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ആഗോളതലത്തില്‍ ഇത് പ്രധാന വെല്ലുവിളിയെയാണ് സൂചിപ്പിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വന്ധ്യതയുടെ ആജീവനാന്ത വ്യാപനം 17.8 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 16.5 ശതമാനവുമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്.

പതിനഞ്ചിനും നാല്പത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ള 1000 സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം വച്ചാണ് വന്ധ്യതാ നിരക്ക് കണക്കാക്കുക. 2008 -10 കാലയളവില്‍ വന്ധ്യതാ നിരക്ക് 86.1 ശതമാനം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 68 .7 ശതമാനമായി കുറഞ്ഞു.

 

Latest News