ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ അംഗത്വം നേടി ഇന്ത്യ. ഏഷ്യ-പസഫിക് വിഭാഗത്തിലാണ് ഇന്ത്യയുടെ വിജയം.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഈ കമ്മീഷനില്‍ ഇടംപിടിക്കുന്നത്. 53ല്‍ 46 വോട്ട് നേടിയ വലിയ ഭൂരിപക്ഷത്തിലാണ് ഇന്ത്യ വിജയിച്ചത്.
ഏഷ്യ-പസഫിക് വിഭാഗത്തിലെ മറ്റൊരു സീറ്റിനായി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ചൈനയെ പരാജയപ്പെടുത്തി. രഹസ്യ ബാലറ്റിലായിരുന്നു വോട്ടിംഗ്. ദക്ഷിണ കൊറിയ, യുഎഇ, ചൈന എന്നീ രാജ്യങ്ങളാണ് ഏഷ്യ-പസഫിക് മേഖലയിലെ അംഗത്വത്തിനായി മത്സരിച്ചത്. മറ്റു വിഭാഗങ്ങളിലായി അര്‍ജന്റീന, സിയറ ലിയോണ്‍, സ്‌ളോവേനിയ, യുക്രെയ്ന്‍, ടാന്‍സാനിയ, അമേരിക്ക എന്നീ രാജ്യങ്ങളും കമ്മീഷനില്‍ ഇടംപിടിച്ചു.