കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് ആമസോണ്‍. സര്‍ക്കാര്‍ സ്റ്റുഡിയോകളില്‍ നിന്ന് സിനിമകളും ടിവി ഷോകളും സ്ട്രീം ചെയ്യുന്നതിനും ആമസോണിന്റെ പ്രധാന വിപണിയില്‍ സര്‍ക്കാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുന്നതിനുമായാണ് ആമസോണ്‍ സര്‍ക്കാറുമായി സഹകരിക്കുന്നത്. ഇന്ത്യയുടെ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും ആമസോണും ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
തങ്ങളുടെ ഒന്നിലധികം സേവനങ്ങളിലൂടെ ഇന്ത്യയുടെ സര്‍ഗ്ഗാത്മക കഴിവുകളും കഥകളും ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ. മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ നിന്നുള്ള പുസ്തകങ്ങളും ജേണലുകളും പ്രോത്സാഹിപ്പിക്കുന്നതിന് ആമസോണ്‍ ഇന്ത്യ യൂണിറ്റ് ഒരു പ്രത്യേക ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ആമസോണിന്റെയും അതിന്റെ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിന്റെയും പ്രധാന വളര്‍ച്ചാ വിപണിയാണ് ഇന്ത്യ.
വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സിയാറ്റില്‍ കമ്പനി കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയവുമായി നടത്തുന്ന പങ്കാളിത്തം ഒരു അപൂര്‍വ നീക്കമാണ്. കഴിഞ്ഞ വര്‍ഷം, കമ്പനി കമ്മീഷന്‍ ചെയ്ത പ്രൊഡക്ഷനുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്നും ഇതിനായി യുകെയിലെ നാഷണല്‍ ഫിലിം & ടെലിവിഷന്‍ സ്‌കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തേക്ക് 10 ദശലക്ഷം യൂറോ (ഏകദേശം 90 കോടി രൂപ) കമ്പനി ചെലവഴിക്കേണ്ടി വരും.