Monday, November 25, 2024

വനിതാ സൈനികരുടെ സ്ഥാനക്കയറ്റത്തില്‍ വിവേചനം; തിരുത്തിയില്ലെങ്കില്‍ കടുത്ത നടപടി, കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ താക്കീത്

വനിതാ സൈനികരുടെ സ്ഥാനക്കയറ്റത്തില്‍ വിവേചനമുണ്ടെന്ന ഹര്‍ജിയില്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ബബിത പുണിയ കേസിലെ (2020 ആഗസ്ത്) സുപ്രീംകോടതി ഉത്തരവിലൂടെ പെര്‍മനന്റ് കമ്മീഷന്‍ ലഭിച്ച ഉദ്യോഗസ്ഥരാണ് സ്ഥാനക്കയറ്റത്തില്‍ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.

കോടതി വിധി വളഞ്ഞവഴിയിലൂടെ മറികടക്കാനുള്ള നീക്കമായേ സ്ഥാനക്കയറ്റം നിഷേധിക്കുന്ന നടപടിയെ കാണാനാകൂ. അതീവ ഗൗരവത്തോടെയാണ് കോടതി ഈ വിഷയം നോക്കിക്കാണുന്നത്. തിരുത്തല്‍ ഉണ്ടായില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിനെ ഓര്‍മിപ്പിച്ചു.

 

 

Latest News