ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരമായി ജര്‍മ്മന്‍ നഗരമായ ബെര്‍ലിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള ടൈം ഔട്ട് സർവേയുടെ ഫലമാണ് പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള 50 നഗരങ്ങളിലെ 20,000 പേർക്കിടയിൽ നടത്തിയ സര്‍വേയുടെ ഫലമാണ് ഇത്.
ബര്‍ലിനു പിന്നില്‍ രണ്ടാം സ്ഥാനത്തു ചെക് റിപ്പബ്ലിക്കിന്‍റെ പ്രാഗാണ് ഉള്ളത്. ഇന്ത്യന്‍ നഗരമായ മുംബൈയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. യു-ബാൻ എന്ന മെട്രോ സംവിധാനത്തിനാണ് ബര്‍ലിനിലെ ജനങ്ങള്‍ ആശ്രയിക്കുന്നത്. 97ശതമാനത്തോളം ആളുകള്‍ യൂ-ബാന്‍ മെട്രോയെ സര്‍വ്വേയില്‍ പിന്തുണയ്ക്കുന്നു. ബര്‍ലിനും പ്രാഗിനും പുറമേ ടോക്കിയോ, കോപ്പൻഹേഗൻ, സ്റ്റോക്ക്ഹോം, സിംഗപ്പൂർ, തായ്പെയ്, ഹോങ്കോങ്, ഷങ്ഹായ്, ആംസ്റ്റർഡാം എന്നീ നഗരങ്ങള്‍ ടൈം ഔട്ട് സർവേയുടെ ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ തിരക്കേറിയ നഗരമായ മുംബൈയിലെ സബർബൻ റെയിൽവേയെയാണ് ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത്. 12.5 ദശലക്ഷം ആണ് നഗരത്തിലെ ആകെ ജനസംഖ്യ. റെയില്‍വേക്കു പുറമേ ബസുകളും റിക്ഷകളും മെട്രോയും ടാക്സികളും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നു. അതിനാല്‍ മുംബൈ കടക്കാന്‍ എളുപ്പമാണെന്നാണ് സര്‍വേയില്‍ 81% ആളുകളുടേയും അഭിപ്രായം.