Tuesday, November 26, 2024

രാജ്യത്തെ കടുവകളുടെ സെൻസസ് ഡാറ്റ പുറത്ത്

പ്രൊജക്റ്റ്‌ ടൈഗറിന്റെ അമ്പതാം വാർഷികത്തിൽ രാജ്യത്തെ കടുവ സെൻസസ് ഡാറ്റ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഡാറ്റ പുറത്തുവിട്ടത്. രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കി.

2018 -നെ അപേക്ഷിച്ചു 200 കടുവകളുടെ വർദ്ധനവാണു ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2006ൽ വെറും 1411 കടുവകളും 2010ൽ ഇത് 1706 ഉം ആയിരുന്നു. 2022ൽ ഇത് 3167 ആയും വർദ്ധിച്ചു. ഇത്തരത്തിൽ രണ്ടു പതിറ്റാണ്ടിനിടെ വലിയ വർദ്ധനവാണ് കടുവകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.

‘ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു തന്നെ അഭിമാനകരമായ കാര്യമാണ് പ്രൊജക്റ്റ്‌ ടൈഗർ’ പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് കടുവകളെ സംരക്ഷിക്കുക മാത്രമല്ല അവയ്ക്ക് വളരാനുള്ള ആവാസ വ്യവസ്ഥയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News