കാൻസർ രോഗത്തിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടക്കുന്നതായി യു.എസ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി. 2030- ഓടെ വാക്സിൻ വിപണികളിൽ എത്തിക്കുമെന്നാണ് യു എസ് കമ്പനിയായ മെഡേണയുടെ അവകാശ വാദം. കോവിഡ് വാക്സിൻ ഉൾപ്പടെ വികസിപ്പിച്ചെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കമ്പനിയാണ് ഇത്.
‘അഞ്ചു വർഷത്തിനകം അർബുദം അടക്കം നിരവധി രോഗങ്ങൾക്ക് മരുന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. പരീക്ഷണത്തിൽ ഗണ്യമായ പുരോഗതി ഉണ്ട്’- ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പോൾ ബർട്ടൺ പറഞ്ഞു. ഒന്നിലധികം ശ്വാസകോശ സംബന്ധമായ അണുബാധകൾ ഒരൊറ്റ കുത്തിവയ്പ്പിലൂടെ തടയാൻ പുതിയ വാക്സിനിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.