Sunday, November 24, 2024

കോവിഡ്, ആശുപത്രികളില്‍ മോക്ഡ്രില്‍ ഇന്നും തുടരും

രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനുള്ള മോക്ഡ്രില്‍ ഇന്നും തുടരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്യവ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.

ഓരോ സംസ്ഥാനങ്ങളിലും ആരോഗ്യമന്ത്രിമാര്‍ ആശുപത്രികളില്‍ നേരിട്ടെത്തി തയാറെടുപ്പുകള്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. അതേ സമയം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളാണ് പുതിയ വ്യാപനത്തിന്റെ കാരണങ്ങളിലൊന്നെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. പരിശോധന കുറഞ്ഞതും പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതും വ്യാപനത്തിന്റെ കാരണങ്ങളെന്നും ഐ.എം.എ പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസവും രാജ്യത്തെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 5880 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 35000 കവിഞ്ഞു.

 

Latest News