Sunday, November 24, 2024

താലിബാന്‍ ഭരണത്തില്‍ കുറ്റവാളികള്‍ പെരുകുന്നു; ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ നാലാം സ്ഥാനം അഫ്ഗാനിസ്ഥാന്

ഈ വര്‍ഷം ഏറ്റവും കുറ്റകൃത്യങ്ങള്‍ നടന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. അഴിമതി, കൊലപാതകം, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി വിവിധ രീതികളിലുള്ള കുറ്റകൃത്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷമാണ് കുറ്റകൃത്യങ്ങള്‍ വ്യാപകമായി പെരുകുന്നത്. രാജ്യത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയും തൊഴിലില്ലായ്മയുമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം. അഫ്ഗാനിസ്ഥാനിലെ പതിനായിരം പേരില്‍ 76-ലധികം പേര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നെന്നാണ് റിപ്പോര്‍ട്ട്.

വെനസ്വേല, ഗിനിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഒന്നാമതും രണ്ടാമതും മൂന്നാമതുമുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് കടത്തുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. 2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ കറുപ്പ് കടത്തുന്നത് വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് നിരവധി കുറ്റകൃത്യങ്ങളും രാജ്യത്ത് വര്‍ധിക്കുന്നത്.

 

 

 

Latest News