Monday, November 25, 2024

രാജ്യത്ത് 5,676 പുതിയ കോവിഡ് -19 കേസുകള്‍: മാസ്ക് നിര്‍ബന്ധമാക്കുന്നു

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്നു റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ചു കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 5,676 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.88% ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് 3.81 ശതമാനമാണ്. ഇതേ തുടര്‍ന്നാണ് മാസ്ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കോവിഡ് കേസുകള്‍ ഉയരുന്ന ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, എന്നി സംസ്ഥാനങ്ങളിലും മുംബൈ നഗരത്തിലും നൂറിലധികം ആളുകള്‍ ഒത്തുചേരുന്നയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിനു നിര്‍ദ്ദേശമുണ്ട്. സിവില്‍ ആശുപത്രികളിലെ മാസ്‌ക് നിര്‍ബന്ധം എന്ന നടപടി തിരികെ കൊണ്ടുവന്നതായി മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍ പറഞ്ഞു. കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഎംസി ഇക്കാര്യം അറിയിച്ചത്.

Latest News