പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖി മുഖേനയാണ് കത്ത് കൈമാറിയത്. കൂടുതല്‍ മരുന്നുകളും ആവശ്യ വസ്തുക്കളും നല്‍കണമെന്നും യുദ്ധനാന്തരം തകര്‍ന്ന കെട്ടിങ്ങള്‍ പുനര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറാകണമെന്നും സെലന്‍സ്‌കി കത്തിലൂടെ ആവശ്യപ്പെട്ടു.
യുക്രെന്‍ വിദേശകാര്യ സഹമന്ത്രി എമിന്‍ ദസ്പറോവയുടെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് മീനാക്ഷി ലേഖിയ്ക്ക് സെലന്‍സ്‌കിയുടെ കത്ത് കൈമാറിയത്. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഇന്ത്യയുടെ ഇടപ്പെടലുകളാണ് ലോക രാജ്യങ്ങളെല്ലാം ശ്രദ്ധയോടെ ഉറ്റ് നോക്കിയത്. യുദ്ധത്തില്‍ നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന നിലപാടാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിരുന്നത്. ഇത് യുദ്ധം ചെയ്യാനുളള കാലഘട്ടമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പറഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു.
നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായാണ് യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി ദസ്പറോവ എത്തിയത്. യുക്രെയ്ന്‍-റഷ്യ വിഷയത്തില്‍ ഇന്ത്യ ശക്തമായ ഇടപ്പെടലുകള്‍ നടത്തുമെന്ന് വിശ്വസിക്കുന്നതായും ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിന് പരിഹാരം കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ദസ്പറോവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉന്നത ഉദ്യോഗസ്ഥരെയും കീവിലേക്ക് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.