സിറാജ് ദിനപത്രത്തിലെ മാധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനു ഹൈക്കോടതിയില്‍ തിരിച്ചടി. കേസില്‍ നരഹത്യ കുറ്റം ഒഴിവാക്കിയ സെക്ഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് വിധി. നരഹത്യ കുറ്റം നിലനില്‍ക്കുമെന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
‘അമിത വേഗതയിൽ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, പ്രതി അമിത വേഗതയിലായിരുന്നു വെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തില്‍ ബോധ്യമാണ്. ഇത് കൂടാതെ കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. കോടതി പറഞ്ഞു. നേരത്തെ പ്രതികളായിരുന്ന ശ്രീറാമും വഫയും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് സെക്ഷന്‍സ് കോടതി 304-ാം വകുപ്പ് പ്രകാരമുള്ള നരഹത്യകുറ്റം ഒഴിവാക്കി ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സർക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടി റദ്ദാക്കുക, നരഹത്യ കുറ്റം ചുമത്തി കുറ്റവിചാരണക്ക് ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീർ മരിക്കുകയായിരുന്നു.