Monday, November 25, 2024

സംസ്ഥാനത്ത് നാളെയും ചൂട് നാല് ഡിഗ്രി കൂടാന്‍ സാധ്യത; അഞ്ച് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നാളേയും താപനില സാധാരണയേക്കാള്‍ 4 ഡിഗ്രി കൂടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജില്ലയില്‍ താപനില ഉയര്‍ന്ന് 39 ഡിഗ്രി വരെ എത്താന്‍ സാധ്യതയുള്ളതായും കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച രാജ്യത്തും സംസ്ഥാനത്തും റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്.

ബുധനാഴ്ച സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് 39 ഡിഗ്രിയാണ്. പാലക്കാട്, കരിപ്പൂര്‍ വിമനാത്താവളം എന്നിവിടങ്ങളിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഈ വര്‍ഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് മധ്യപ്രദേശിലെ രാജ്ഗഡില്‍ 43 ഡിഗ്രിയാണ്. ഇടനാടുകളില്‍ ചൂട് കൂടുതലായിരിക്കും. അള്‍ട്രാവയലറ്റ് വികിരണ തോത്അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് വേനല്‍ ചൂട് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ സമയം 11 മണി മുതല്‍ മൂന്ന് മണിവരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Latest News